തിരുവനന്തപുരം: ഡോക്ടര്‍ ഹാരിസിനെ ഭീഷണിപ്പെടുത്താനാണ് സിപിഎമ്മും സര്‍ക്കാരും ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഇനി ആരും സത്യം തുറന്നുപറയാതെയിരിക്കാനാണ് മന്ത്രിമാര്‍ അടക്കം ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നതെന്നും സതീശന് പ്രതികരിച്ചു.
വിഷയത്തില്‍ മന്ത്രിമാര്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സത്യമെന്ന് അടിവരയിടുന്നതാണ് ഡോ.ഹാരിസിന്റെ തുറന്നുപറച്ചില്‍. സത്യം തുറന്നപറഞ്ഞതിന് ഒരാളെ ഭീഷണിപ്പെടുത്തുന്നത് ശരിയായ രീതിയല്ല.
ഡോക്ടര്‍ പറഞ്ഞ വിഷയത്തെ നിരാകരിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് നേരത്തേ മുതല്‍ നല്ല പേരുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇല്ലാതാക്കിക്കൊണ്ട് ഇരിക്കുന്നതെന്നും സതീശൻ പറഞ്ഞു.